GulfKeralaLatestNationalNewsNewsNews in Brief

വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചു;ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ മുംബൈ പോലീസ്

By Web Desk

ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ ബിനോയ് കൊടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ പോലീസ് യുവതിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ബിനോയ് ഒളിവില്‍ പോവുകയായിരുന്നു. ബിനോയ്‌ക്കെതിരെ പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

നാളെ ഉച്ച കഴിഞ്ഞാണ് ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി വിധി പറയാനിരിക്കുന്നത്. ഇതിന് ശേഷമേ പോലീസ് അറസ്റ്റിലേക്ക് നീങ്ങുകയുള്ളൂവെന്നും സൂചനയുണ്ട്.പീഡനക്കേസില്‍

ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പോലീസ് കേരളത്തില്‍ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ബിനോയ് രാജ്യം വിടാതിരിക്കാനാണ് പോലീസിന്റെ ഈ നടപടി. ലുക്കൗട്ട് നോട്ടിസ് ഇറക്കിയത് സംബന്ധിച്ച് എല്ലാ രേഖകളും മുംബൈ പോലീസ് കേന്ദ്രസർക്കാരിന് കൈമാറി.

ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന യുവതിയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയത്. ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ ആരോപണം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close