CrimeKeralaLatestNewsNewsNews in Brief

കൊട്ടാരക്കരയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍; ബന്ധുവായ യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കിൽ

By Web Desk

കൊട്ടാരക്കര പുത്തൂരില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കോട്ടാത്തല ഏറത്തുമുക്കില്‍ പ്ലാക്കുഴി വീട്ടില്‍ രാജന്‍- ശാന്ത ദമ്പതികളുടെ മകള്‍ സ്മിത (33) യെ ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെണ്ടാറില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സ്മിത. മൂന്നു മാസം മുമ്പാണ് ഇവര്‍ ഇവിടെ രണ്ടു മക്കളുമായി വാടകയ്ക്ക് താമസിക്കാനെത്തിയത്. ഭര്‍ത്താവ് ദീപേഷ് വിദേശത്താണ്.

ഭര്‍ത്താവിന്റെ ബന്ധുവാണെന്ന് പരിചയപ്പെടുത്തിയിട്ടുള്ള കൊല്ലം കല്ലുംതാഴം സ്വദേശി ധനീഷ്(40) ഇവിടെ നിത്യ സന്ദര്‍ശകനായിരുന്നതായി പറയപ്പെടുന്നു. ബുധനാഴ്ച രാത്രിയിലും ഇയാള്‍ ഈ വീട്ടിലെത്തിയിരുന്നു.

പുലര്‍ച്ചെ സ്മിതയുടെ കൂട്ടുകാരി ബീനയെ വിളിച്ച് സ്മിതയ്ക്ക് സുഖമില്ലെന്ന് ധനീഷ് അറിയിച്ചിരുന്നു. ഇതേതുടര്‍ന്നു രാവിലെ ആറോടെ ഇവിടെയെത്തിയ ബീനയും ഭര്‍ത്താവും കാണുന്നത് മരിച്ച് കിടക്കുന്ന സ്മിതയെയാണ്. സ്മിതയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

സംഭവശേഷം കാണാതായ ധനീഷിനെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ധനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close