LatestNationalNewsNews in Brief

നമാമി ഗംഗാ പദ്ധതി: നരേന്ദ്ര മോദിക്ക് കിട്ടിയ സമ്മാനങ്ങൾ വിൽക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പ്

By Web Desk

മാമി ഗംഗ പദ്ധതിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടിയ സമ്മാനങ്ങൾ വിൽക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് തീരുമാനിച്ചു.

2700 സമ്മാനങ്ങളാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. ആറ് മാസത്തിനിടയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിലും വിദേശ യാത്രയിലുമൊക്കെയായി കിട്ടിയ സമ്മാനങ്ങളാണ് വിൽക്കുന്നത്. സെപ്റ്റംബർ പതിനാല് മുതൽ ഓണ്‍ലൈൻ വഴി സമ്മാനങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങാം. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് പരിപാടി നടപ്പിലാക്കുന്നത്. 200 മുതൽ രണ്ടരലക്ഷം രൂപ വരെയാണ് സമ്മാനങ്ങൾക്ക് വിലയിട്ടിരിക്കുന്നത്. സമ്മാനങ്ങൾ വിറ്റ് കിട്ടുന്ന തുക ഗംഗാ നദി ശുചീകരണ പദ്ധതിയായ നമാമി ഗംഗക്ക് നൽകും.

പ്രധാനമന്ത്രിക്ക് കിട്ടിയ സമ്മാനങ്ങൾ മുമ്പും ലേലം ചെയ്തിരുന്നു. വിൽപ്പനയ്ക്ക് വെയ്ക്കുന്ന സമ്മാനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഓണ്‍ലൈൻ വഴി നൽകും. 2014 മുതൽ 2018 വരെ കിട്ടിയ 1800 സമ്മാനങ്ങൾ മൂന്നു മാസത്തോളം പ്രദർശനത്തിന് വെച്ചശേഷമാണ് ലേലത്തിന് വിറ്റത്. ഈ വർഷം ജനുവരിയിൽ നടന്ന ലേലത്തിൽ രണ്ടാഴ്ച കൊണ്ട് അവ വിറ്റുപോയി.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close