KeralaLatestNewsNews in Brief

വൈദ്യരത്‌നം ഔഷധശാല ഉടമ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ് അന്തരിച്ചു

By Web desk

വൈ​ദ്യ​ര​ത്നം സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​ഷ്ട​വൈ​ദ്യ​ൻ പ​ദ്മ​ഭൂ​ഷ​ൺ ഇ.​ടി. നാ​രാ​യ​ണ​ൻ മൂ​സ് (87) അ​ന്ത​രി​ച്ചു. ഒ​ല്ലൂ​ർ തൈ​ക്കാ​ട്ടു​ശേ​രി​യി​ലെ വ​സ​തി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോടെ​യാ​യി​രു​ന്നു അ​ന്ത്യം.

അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​യു​ർ​വേ​ദ പ​ര​ന്പ​ര​യി​ൽ​പ്പെ​ട്ട തൃ​ശൂ​ർ തൈ​ക്കാ​ട്ടു​ശേ​രി എ​ളേ​ട​ത്തു തൈ​ക്കാ​ട്ട് നീ​ല​ക​ണ്ഠ​ൻ മൂ​സി​ന്‍റെ​യും ദേ​വ​കി അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും പ​ത്തു മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ്.

ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സതി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ഡോ.ഇ.ടി. നീലകണ്ഠന്‍ മൂസ്, അഷ്ടവൈദ്യന്‍ ഇ.ടി. പരമേശ്വരന്‍ മൂസ്, ഷൈലജ ഭവദാസന്‍.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close