LatestNationalNewsNews in Brief

പൗരത്വ നിയമ ഭേദഗതി; രാഷ്ട്രീയക്കാർ അഭ്യൂഹം പ്രചരിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി

By Web desk

പൗരത്വ നിയമം ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല, മറിച്ച് പൗരത്വം നൽകാനുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താനിൽ പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം നൽകണമെന്നാണ് സ്വാതന്ത്ര്യത്തിന് ശേഷം മഹാത്മാ ഗാന്ധിയും മറ്റ് നേതാക്കളും വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ​ശ്ചി​മ ബം​ഗാ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഹൗ​റ​യി​ലെ ബേ​ലു​ർ മ​ഠ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. നി​യ​മ​ത്തെ സം​ബ​ന്ധി​ച്ചു രാ​ഷ്ട്രീ​യ​ക്കാ​ർ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

രാമകൃഷ്ണ മിഷൻ ആസ്ഥാനമായ ബേലൂർ മഠത്തിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മനഃപൂർവ്വം രാഷ്ട്രീയം കളിക്കുന്നവർ ഇത് മനസ്സിലാക്കാൻ തയ്യാറല്ല. പൗരത്വ നിയമഭേദഗതിയുടെ പേരിൽ അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ​കു​റി​ച്ചു നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ വി​ണു​പോ​യി​രി​ക്കു​ന്നു. അ​വ​രെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട​ത് ന​മ്മു​ടെ ആ​വ​ശ്യ​മാ​ണ്. ഈ ​അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ട​യാ​ൻ യു​വ​ജ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളി​ൽ താ​ൻ സ​ന്തോ​ഷ​വാ​നാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

പൗരത്വം നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഒരു രാത്രി കൊണ്ട് തിടുക്കപ്പെട്ട് കൊണ്ടുവന്ന നിയമമല്ല ഇത്. കഴിഞ്ഞ 70 വർഷമായി ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചതിന് പാകിസ്താൻ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“കഴിഞ്ഞ തവണ ഞാൻ ഇവിടെ വന്നപ്പോൾ സ്വാമി ആത്മസ്ഥാനന്ദജിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ ഭൗതികസാന്നിധ്യമില്ല. പക്ഷേ അദ്ദേഹം രാമകൃഷ്ണ മിഷന്റെ രൂപത്തിൽ വഴികാട്ടിയായി നമുക്കൊപ്പമുണ്ട്. 100 ഊർജ്ജസ്വലരായ യുവാക്കളെ തരൂ ഞാൻ ഇന്ത്യയെ മാറ്റി തരാം എന്ന സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ വാക്യം നാം ഓർക്കുക”. എന്തെങ്കിലും ചെയ്യാനുള്ള നമ്മുടെ ഊർജവും താത്പര്യവുമാണ് മാറ്റത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close