News in Brief
ഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധംപാഞ്ചാലിമേട്ടിലെ ഭൂമി കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി; മറ്റൊരു നിലക്കല്‍ സമരത്തിന് നിര്‍ബന്ധിതരാക്കരുതെന്ന് താക്കീത്
CrimeLatestNationalNewsNews in Brief

97 പേരെ കൂട്ടക്കൊലചെയ്ത നരോദപാട്യകേസില്‍ 3 പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്

By Web Desk

2002ലെ ഗുജറാത്ത് വംശഹത്യയില്‍ 97 പേര്‍ കൊല്ലപ്പെട്ട നരോദപാട്യ കൂട്ടക്കൊലക്കേസില്‍ മൂന്നു പ്രതികള്‍ക്ക് പത്ത് വര്‍ഷം വീതം കഠിന തടവ്. ഗുജറാത്ത് ഹൈക്കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ചെയ്ത അതിക്രൂരതയ്ക്ക് തുല്യമായ ശിക്ഷ പ്രതികള്‍ അര്‍ഹിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.

പി.ജെ രജ്പുത്, രാജ്കുമാര്‍ ചൗമല്‍, ഉമേഷ് ഭാര്‍വഡ് എന്നിവര്‍ക്കാണ് ജസ്റ്റിസുമാരായ എ.എസ് സുപേഹിയ, ഹര്‍ഷ ദേവാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ശിക്ഷ വിധിച്ചത്. 16 പേരുള്ള കേസില്‍ ഇവര്‍ മൂന്നുപേരും കുറ്റവാളികളാണെന്ന് കോടതി ഏപ്രില്‍ 20ന് വിധിച്ചിരുന്നു.

പ്രതികള്‍ക്ക് പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ കോടതി ആറാഴ്ച്ച സമയം അനുവദിച്ചിട്ടുണ്ട്. പ്രതികള്‍ ചെയ്ത കുറ്റം സമൂഹത്തിനെതിരെയാണെന്ന് കോടതി വിലയിരുത്തി. ഈ കുറ്റകൃത്യം സമൂഹത്തില്‍ ചേരിതിരിവുണ്ടാകുന്നതിന് കാരണമായി. സംഭവത്തില്‍ ഇരകളുടെ വേദനയും ദുരിതവും അവഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് പ്രതികള്‍ മുമ്പ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പരമാവധി ശിക്ഷതന്നെ നല്‍കണമെന്ന് പ്രത്യേക അന്വേഷണസംഘവും സംസ്ഥാനസര്‍ക്കാരും ആവശ്യപ്പെടുകയായിരുന്നു. നേരത്തേ കോടതി മുന്നു പ്രതികളെയും വെറുതേ വിട്ടതാണ്. ഈ കേസിലെ അപ്പീര്‍ പരിഗണിച്ചപ്പോളാണ് ഹൈക്കോടതി ഏപ്രിലില്‍ ഇരുപത്തൊമ്പതുപേരെ കുറ്റമുക്തരാക്കിയത് ശരിവെക്കുകയും മറ്റുള്ള മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തത്.

2002 ഫെബ്രുവരി 28നാണ് അഹമ്മദാബാദിലെ നരോദപാട്യ പ്രദേശത്ത് നടന്ന വംശഹത്യയില്‍ ആള്‍ക്കൂട്ടം 97 പേരെ കൊന്നത്. ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീയിട്ടതിന് തൊട്ടടുത്ത ദിവസമായിരുന്നു ഈ അരുംകൊല.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close