KeralaLatestNewsNews in Brief

മഴ; തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ടിക്കാറാം മീണ

By web desk

നത്ത മഴയെ തുടര്‍ന്ന് വോട്ടെടുപ്പ് ഇതുവരെ ആരംഭിക്കാത്ത പോളിംഗ് ബൂത്തുകളില്‍ ആവശ്യമെങ്കില്‍ സമയം നീട്ടിനല്‍കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മഴ കുറയാത്ത സാഹചാര്യത്തില്‍ പോളിംഗ് തുടങ്ങാനായില്ലെങ്കില്‍ വോട്ടെടുപ്പ് മാറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കും. എറണാകുളം ഉള്‍പ്പടെ മറ്റിടങ്ങളിലെ വോട്ടെടുപ്പ് മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. വോട്ടെടുപ്പ് സുഗമമായി നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ടിക്കാറാം മീണ തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10.30വരെയുള്ള വോട്ടിംഗ് ശതമാന കണക്കുകളും ടിക്കാറാം മീണ വിശദീകരിച്ചു. മഞ്ചേശ്വരം 20.26%, എറണാകുളം 8.38%, അരൂര്‍ 20.3%, കോന്നി 19.54%, വട്ടിയൂര്‍ക്കാവ് 17.42% എന്നിങ്ങനെയാണ് കണക്കുകള്‍. മുഴുവന്‍ മണ്ഡലങ്ങളിലും ആകെ വോട്ടിംഗ് ശതമാനം 17.6 % ആണെന്ന് ടിക്കാറാം മീണ അറിയിച്ചു.

കനത്ത മഴ തുടരുന്ന എറണാകുളത്താണ് പോളിംഗ് ശതമാനം ഏറ്റവും കുറവ്. വെള്ളക്കെട്ടിനെയും വെളിച്ചക്കുറവിനെയും തുടര്‍ന്ന് എറണാകുളത്തെ ചില ബൂത്തുകള്‍ മാറ്റിക്രമീകരിച്ചിരുന്നു.
ഇവിടെയെല്ലാം തന്നെ പകരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളില്‍ പോളിംഗ് ബൂത്തുകള്‍ സ്‌കൂളുകളുടെ മുകള്‍ നിലയിലേക്ക് മാറ്റിയിട്ടുണ്ടെന്നും മീണ പറഞ്ഞു. ആകെ 10 പോളിംഗ് ബൂത്തുകളിലാണ് വെള്ളം കയറിയത്.

മണ്ഡലത്തിലെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതിന് തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ഇതേ തുടര്‍ന്ന് കളക്ടറുമായി സംസാരിച്ചിരുന്നു. അവിടെയുള്ള വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. കൂടാതെ വെള്ളം കയറിയ ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ കളക്ടര്‍ക്കും ജനറല്‍ ഒബ്‌സര്‍വര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ പോളിംഗ് സമയം വര്‍ധിപ്പിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close