CrimeKeralaLatestNewsNewsNews in Brief

നെടുങ്കണ്ടം കസ്റ്റഡി മരണം; കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്

By Web Desk

ടുക്കി തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലെ ഒന്നാം പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാർ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കസ്റ്റഡിയില്‍ രാജ് കുമാറിന് നേരെ ക്രൂരമായ മര്‍ദനം നടന്നതിനാല്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം കസ്റ്റഡി മരണത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടെങ്കിലും ഇതുവരെ പ്രത്യേകസംഘം രൂപീകരിച്ചില്ല. കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ ക്രൈംബ്രാഞ്ച് എസ്പിമാര്‍ക്ക് ചുമതല നല്‍കിയേക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതും ഉണ്ടായില്ല. ഇത് അന്വേഷണത്തിന്റെ ഗതിതന്നെ മാറ്റുമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പിനിരയായ നാട്ടുകാർ രാജ് കുമാറിനെ തടഞ്ഞുവെക്കുകയും പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷിയായ ആലിസ് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ പതിനാറാം തിയതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ രാജ്കുമാറിന്‍റെ അവസ്ഥ തീരെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞിരുന്നു. ജയിലിലേക്ക് മാറ്റാൻ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ പ്രതിയെ പൊലീസ് കൊണ്ടുപോയെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

 

 

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close