EnviromentKeralaLatestNationalNewsNews in Brief

നീലഗിരിയില്‍ റെക്കോര്‍ഡ് മഴ; നിറഞ്ഞ് കവിഞ്ഞ് 16 അണക്കെട്ടുകള്‍

By Web Desk

കേരളത്തിലെ ശക്തമായ മഴയ്ക്ക് സമാനമായ സ്ഥിതിയാണ് തമിഴ്നാട്ടിലെ നീലഗിരി മേഖലയില്‍ നേരിടുന്നത്. 24 മണിക്കൂറിനുള്ളില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിച്ചത് നീലഗിരി ജില്ലയിലെ അവലാഞ്ചേയിലാണെന്നാണ് തമിഴ്നാട് വെതര്‍മെന്‍ വ്യക്തമാക്കുന്നത്. 911 മില്ലിമീറ്റര്‍ മഴയാണ് ഈ മേഖലയില്‍ ലഭിച്ചതെന്നാണ് കണക്കുകള്‍.

തമിഴ്നാട്ടിലെ 76 വര്‍ഷത്തെ മഴ ലഭ്യതയുടെ റെക്കോര്‍ഡാണ് നീലഗിരി ജില്ലയിലെ അവലാഞ്ചെയില്‍ തകര്‍ന്നത്. പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ സ്ഥലം.ചാലിയാർ, കുന്തി പുഴ, ഭവാനി പുഴയുടെ വൃഷ്ടി പ്രദേശമാണ് ഈ മേഖല. ഓഗസ്റ്റ് നാലുമുതല്‍ കനത്ത മഴയാണ് അവലാഞ്ചെയില്‍ ലഭിക്കുന്നത്.

ഈ ആഴ്ച മുഴുവന്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണം അറിയിച്ചിരിക്കുന്നത്. നീലഗിരി ജില്ലയിലാകെ 24 മണിക്കൂറില്‍ ലഭിച്ചിരിക്കുന്നത് 2,304 മില്ലിമീറ്റര്‍ മഴയാണ്. കനത്ത മഴയ്ക്ക് പിന്നാലെ മണ്ണിടിച്ചില്‍ തുടങ്ങിയതോടെ ഈ മേഖലയിലേക്ക് സംസ്ഥാന ദുരന്ത നിവാരണ സേന എത്തിയിട്ടുണ്ട്. അവലാഞ്ചെയിലെ അണക്കെട്ടുകളുടെ പരമാവധി സംഭരണ ശേഷി ഇതിനോടകം പിന്നിട്ടുകഴിഞ്ഞു. നീലഗിരി ജില്ലയിലെ 16 അണക്കെട്ടുകളാണ് നിറഞ്ഞ് കവിഞ്ഞ് നില്‍ക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close