KeralaLatestNewsNews in Brief

മഴക്കെടുതി; നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു

By Web Desk

കേരളത്തിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആലപ്പുഴ പുന്നമടക്കായലിൽ ശനിയാഴ്ച നടക്കേണ്ടിയിരുന്ന നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തിയതി അറിയിച്ചിട്ടില്ല. കഴിഞ്ഞ വർഷവും പ്രളയത്തെത്തുടർന്ന് വള്ളംകളി മാറ്റിവെച്ചിരുന്നു.

ആലപ്പുഴ ജില്ലയിൽ തീവ്ര മഴയുടെ സാഹചര്യമില്ലെങ്കിലും വള്ളംകളി മാറ്റിവെക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു.

വടക്കന്‍ ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ അതിതീവ്ര മഴയുണ്ടാകുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. നാളേയ്ക്ക് ശേഷം മഴ കുറയാം. എന്നാല്‍ ഓഗസ്റ്റ് 15ന് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close