LatestNationalNewsNews in Brief

കൊവിഡ്: കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പുതിയ മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു

By Web desk

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖയുമായി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം. ഓഫീസര്‍മാര്‍ അടക്കം 20 ജീവനക്കാര്‍ മാത്രമേ ഓഫീസില്‍ ഉണ്ടാകാന്‍ പാടുള്ളുവെന്നാണ് പുതിയ നിര്‍ദ്ദേശം. മറ്റ് ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണമെന്നും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ള ജീവനക്കാര്‍ ഓഫീസുകളില്‍ എത്തേണ്ടെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ജീവനക്കാര്‍ തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തുന്നത് പരമാവധി ഒഴിവാക്കണം. ടെലിഫോണിലൂടെയും, വീഡിയോ കോണ്‍ഫറെന്‍സിലൂടെയും ഓണ്‍ലൈനിലൂടെയുമാകണം ചര്‍ച്ചകള്‍. ഓഫീസിനുള്ളിലുള്ളപ്പോള്‍ ജീവനക്കാര്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഫീസുകളില്‍ ജാനാലകള്‍ പരമാവധി തുറന്ന് ഇടണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പനിയോ, ചുമയോ ഉള്ള ജീവനക്കാര്‍ ഓഫീസിലേക്ക് വരരുത്. തീവ്രബാധിത പ്രദേശങ്ങളില്‍ നിന്നുഉള്ള ജീവനക്കാരും ഓഫീസുകളില്‍ എത്തരുത്. ഫേസ് മാസ്‌കുകള്‍, ഫേസ് ഷീല്‍ഡുകള്‍ എന്നിവ ജീവനക്കാര്‍ ധരിക്കണം. മാസ്‌കുകള്‍ സംബന്ധിച്ച പ്രോട്ടോകോള്‍ ലംഘിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപയോഗിച്ച മാസ്‌കുകളും ഗ്ലൗസുകളും മഞ്ഞ നിറത്തിലുള്ള ഡസ്റ്റ് ബിന്നില്‍ മാത്രമേ ഉപേക്ഷിക്കാവൂവെന്നും നിര്‍ദ്ദേശമുണ്ട്. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്കിടയില്‍ വ്യാപകമായ തോതില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close