KeralaLatestNewsNews in Brief

അഭയ കേസ്; വിചാരണ ജൂലൈ 11 ന് സിബിഐ കോടതിയില്‍ ആരംഭിക്കും

By web desk

സിസ്റ്റര്‍ അഭയകേസിലെ വിചാരണ ജൂലൈ 11 ന് സിബിഐ കോടതിയില്‍ ആരംഭിക്കും. പ്രതികള്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുവാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും വിചാരണ മാറ്റി വയ്ക്കണമെന്നുള്ള പ്രതിഭാഗത്തിന്റെ ആവശ്യം സിബിഐ കോടതി തള്ളി. വിചാരണ എത്രയും വേഗം ആരംഭിക്കണമെന്നും ഹൈക്കോടതി ഉത്തരവ് ഉണ്ടെന്നും സിബിഐ കോടതി സ്‌പെഷ്യല്‍ ജഡ്ജി കെ സനല്‍കുമാര്‍ വ്യക്തമാക്കി.

ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്കെതിരെയാണ് വിചാരണ ഇപ്പോള്‍ നടക്കുന്നത്. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ഏപ്രില്‍ 9ന് തള്ളിയിരുന്നു. കോട്ടൂരിനും സ്റ്റെഫിക്കുമെതിരെ പ്രഥമദൃഷ്ട്രാ തെളിവുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് കിട്ടിയാല്‍ ഉടന്‍ തന്നെ രണ്ട് പ്രതികളുടെ വിചാരണ സിബിഐ കോടതി എത്രയും വേഗം ആരംഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

1992 മാർച്ച്‌ 27 നാണ്‌ ബി.സി.എം. കോളേജ്‌ വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയെ ഹോസ്റ്റൽ വളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close