KeralaNewsNews in Brief

ബ്രണ്ണൻ കോളേജ്; എ.ബി.വി.പി സ്ഥാപിച്ച കൊടിമരം പ്രിൻസിപ്പാൾ എടുത്തുമാറ്റി

By web desk

ലശ്ശേരി ബ്രണ്ണൻ കോളജിൽ എ.ബി.വി.പി സ്ഥാപിച്ച കൊടിമരം പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ പിഴുതെടുത്ത് പോലീസിന് കൈമാറി. ഇതേത്തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ രാത്രി പിന്‍സിപ്പാളിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

ഏഴുവർഷങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട എബിവിപി പ്രവർത്തകനായ വിശാലിന്റെ അനുസ്മരണ ദിനമായിരുന്ന ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവങ്ങള്‍ തുടങ്ങിയത്. അനുസ്മരണത്തോടനുബന്ധിച്ച്
എബിവിപി കോളേജില്‍ ചടങ്ങു നടത്തിയിരുന്നു.. ചടങ്ങു കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പലും പോലീസും കൊടിമരം ഇനി മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും എബിവിപി നേതാക്കള്‍ അനുസരിച്ചില്ല. തുടര്‍ന്നാണ് പ്രിന്‍സിപ്പലിന്‍റെ ചുമതലയുള്ള പ്രൊഫ. കെ. ഫല്‍ഗുനന്‍ കൊടിമരം പിഴുതെടുത്ത് കോളേജിന് പുറത്തുള്ള പോലീസിന് കൈമാറിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close