LocalNewsNews in Brief

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ അന്വേഷണത്തിന് എയര്‍ ഇന്ത്യ ഉത്തരവിട്ടു

By web desk

വിമാനത്താവളത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ എയര്‍ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ഛത്തീസ് ഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വിനോദ് ചന്ദ്രകര്‍ ആണ് എയര്‍ ഇന്ത്യ ജീവനക്കാരിയോട് മോശമായി പെരുമാറിയത്. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ എംഎല്‍എ നിഷേധിച്ചു. സെപ്റ്റംബര്‍ ഏഴിനായിരുന്നു സംഭവം.

റായ്പൂറില്‍നിന്നും റാഞ്ചിയിലേക്കുളള എയര്‍ ഫ്‌ലൈറ്റ് 91-728 ലായിരുന്നു എംഎല്‍എ യാത്ര ചെയ്യേണ്ടിയിരുന്നത്. വൈകിയെത്തിയ എംഎല്‍എയെ ജീവനക്കാരി വിമാനത്തില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എ എയര്‍ ഇന്ത്യ ജീവനക്കാരിയോട് ദേഷ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്‌തെന്നായിരുന്നു ആരോപണം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close