LatestNationalNewsNews in Brief

ബാങ്കുകളുടെ ലയനം; പ്രതിഷേധവുമായി ജീവനക്കാര്‍; രണ്ട് ദിവസം ബാങ്ക് അടച്ചിടും

By web desk

ത്ത് പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങി ബാങ്കിംഗ് മേഖലയിലെ നാല് യൂണിയനുകൾ. ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ പണിമുടക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

ലയന നീക്കത്തില്‍ നിന്നും പിന്‍മാറുക, തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ന്യായമായ പരിഗണന തുടങ്ങി 9 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ നവംബറിൽ അനിശ്ചിതകാല സമരം നടത്താനും തീരുമാനമുണ്ട്. കൂടാതെ ഈ മാസം 20-ന് ബാങ്കിംഗ് സംഘടനകളുടെ നേത്യത്വത്തിൽ പാർലമെൻറ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ധനമന്ത്രി നിർമ്മലാ സീതാരാമന് ഭീമൻ ഹർജി സമർപ്പിക്കുമെന്നും യൂണിയൻ അറിയിച്ചു. ലയനത്തിന് എതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് സംഘടനകളുടെ തീരുമാനം.

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫഡറേഷൻ, ഇന്ത്യൻ നാഷ്ണൽ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ്, നാഷ്ണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close