KeralaLatestNationalNewsNews in Brief

ബാങ്കേഴ്സ് സമിതി യോഗത്തില്‍ ശുഭ സൂചനകള്‍: കാര്‍ഷിക വായ്പ മൊറട്ടോറിയം കാലാവധി നീട്ടാന്‍ വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും

By Web Desk

പ്രളയത്തിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയത്തിന്റെ കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടാന്‍ വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും.‍ ഇന്ന് ചേര്‍ന്ന സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. മൊറട്ടോറിയത്തിന്‍റെ ഇപ്പോഴത്തെ കാലവധി ജൂലൈ 31 ആണ്. അതിനു ശേഷവും ജപ്തി നടപടികളുണ്ടാവില്ലെന്ന് ബാങ്കുകള്‍ സര്‍ക്കാരിന് ഉറപ്പുനല്‍കി.

സര്‍ഫാസി നിയമത്തില്‍ കൃഷി ഭൂമിയെ നിര്‍വചിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാന്‍ ഉപസമിതി രൂപീകരിക്കാനും തീരുമാനമായി.

മൊറട്ടോറിയം കാലാവധി ജൂലൈ 31ല്‍ നിന്ന് ഡിസംബര്‍ 31 വരെ നീട്ടി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ഇതോടെയാണ് മുമ്പ് ജപ്തി നടപടികള്‍ സംബന്ധിച്ച് പരസ്യം നല്‍കിയ ബാങ്കേഴ്സ് സമിതി നിലപാട് മാറ്റിയത്. സാങ്കേതികത്വത്തിന്‍റെ പേരില്‍ സാമൂഹിക ഉത്തരവാദിത്വം കയ്യൊഴിയരുതെന്ന് മുഖ്യമന്ത്രി ബാങ്ക് പ്രതിനിധികളോട് ആവശ്യപ്പെട്ടു.

പിന്നീട് കൃഷി മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച തുടര്‍ന്നു. ഈ ചര്‍ച്ചയിലാണ് ആവശ്യം വീണ്ടും റിസര്‍വ് ബാങ്കിന് മുന്നില്‍ ഉന്നയിക്കാന്‍ തീരുമാനമായത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close