KeralaLatestNewsNews in Brief

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്; അപേക്ഷ തള്ളിയാല്‍ ഉടന്‍ അറസ്റ്റെന്ന് മുംബൈ പോലീസ്

By web desk

യുവതിയുടെ പീഡന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ ഡിസിപി മഞ്ജുനാഥ് വ്യക്തമാക്കി. നാളെയാണ് ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈയിലെ കോടതി പരിഗണിക്കുന്നത്.

അത് വരെ അറസ്റ്റിലേക്ക് കടക്കേണ്ടതില്ലെന്നാണ് മുംബൈ പോലീസിന്റെ തീരുമാനം. അതേ സമയം ബിനോയ് കോടിയേരി എവിടെയാണെന്ന കാര്യം അറിയില്ലെന്നും മുംബൈ ഡിസിപി പറഞ്ഞു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്കൗട്ട് നോട്ടീസ് കൈമാറിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ബിനോയ് കടക്കാതിരിക്കാനാണ് ഈ നീക്കം. എന്നാല്‍ ബിനോയ് ഇപ്പോൾ ഇന്ത്യയില്‍ തന്നെയുണ്ടെന്നും ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് മുംബൈ പോലീസ് വ്യക്തമാക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close