CrimeLatestNationalNewsNews in Brief

ബംഗാളില്‍ തൃണമൂൽ – ബിജെപി സംഘർഷം; 3 പേര്‍ കൊല്ലപ്പെട്ടു

By web desk

ശ്ചിമബംഗാളില്‍ ഇന്നലെ രാത്രി പാർട്ടി പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ട് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ പ്രവർത്തകനുമാണ് മരിച്ചത്. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.

പാർട്ടി പതാകകൾ ഊരി മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കൊൽക്കത്തയിൽ നിന്ന് ഏതാണ്ട് എഴുപത് കിലോമീറ്റർ അകലെയുള്ള നയ്‍ജാത് എന്ന സ്ഥലത്താണ് അക്രമമുണ്ടായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഇന്നലെ വൈകീട്ട് ഏഴുമണിയോടെ പൊതു സ്ഥലങ്ങളിൽ വച്ചിരുന്ന പാർട്ടി പതാകകൾ ഊരിമാറ്റാൻ  പാർട്ടി പ്രവർത്തകർ എത്തിയപ്പോഴാണ് അക്രമമുണ്ടായത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് വിജയിച്ച മണ്ഡലമായ ബാഷിരാത്തില്‍ പെടുന്ന സ്ഥലമാണിത്. സംഘര്‍ഷം നടന്ന പഞ്ചായത്തില്‍ ബിജെപി 149 വോട്ടിന്റെ ലീഡ് നേടിയിരുന്നു.

മേഖലയിൽ വ്യാപകമായ അക്രമം അരങ്ങേറിയതോടെ സ്ഥലത്ത് വൻ പൊലീസ് സന്നാഹമെത്തി. 26-കാരനായ തൃണമൂൽ പ്രവർത്തകൻ ഖായൂം ബിജെപി പ്രവർത്തകരായ പ്രദീപ് മണ്ഡലും സുകാന്ത മണ്ഡലും വെടിയേറ്റാണ് മരിച്ചത്. ഇതിലൊരാളുടെ ഇടത് കണ്ണിലാണ് വെടിയേറ്റിരിക്കുന്നത്. തപൻ മണ്ഡൽ എന്ന ഒരു പ്രവർത്തകൻ മരിച്ചതായും അഞ്ച് പ്രവർത്തകരെ കാണാനില്ലെന്നും ബിജെപിയും ആരോപിക്കുന്നു

തൃണമൂൽ കോൺഗ്രസ് സ്ഥലത്ത് ബൂത്ത് കമ്മിറ്റി യോഗം ചേരുകയായിരുന്നെന്നും, പ്രദേശത്ത് എത്തിയ ബിജെപി പ്രവർത്തകരുമായി വഴക്കുണ്ടാവുകയും ഇത് അക്രമത്തിൽ കലാശിക്കുകയായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു.

അതേസമയം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വെടിവെച്ചെന്ന് ബിജെപിയും ബിജെപി പ്രവർത്തകർ പിസ്റ്റളുകളുമായി വള‌ഞ്ഞെന്ന് തൃണമൂലും പരസ്പരം ആരോപിക്കുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയാണ് അക്രമത്തിന് ഉത്തരവാദിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതിനൽകുമെന്നും തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മുകുൾ റോയ് പറയുന്നു.

സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന ബിജെപി ഘടകത്തോട് റിപ്പോർട്ട് തേടി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close