KeralaNewsSports

വോളിബോള്‍ കളിച്ചില്ലെങ്കില്‍ എന്താണ് നഷ്ടം? ഉത്തരവുമായി ഒരു പുസ്തകം: ‘വോളിബോള്‍- പ്രചാരവും പ്രസക്തിയും’- മാനവികതയുടെ കളിയാണ് വോളിബോളെന്ന് പ്രകാശന വേദിയില്‍ ഇപി ജയരാജന്‍

By Sports Desk

ത്ര വാശിയോടെ കളിച്ചാലും കളി തീരുന്നിടത്ത് സൗഹൃദം പുനരാരംഭിക്കുന്ന മാനവികതയുടെ കളിയാണ് വോളിബോളെന്ന് കായിക വകുപ്പുമന്ത്രി ഇ.പി ജയരാജന്‍. എം.എസ് അനില്‍കുമാര്‍ എഴുതിയ ‘വോളിബോള്‍: പ്രചാരവും പ്രസക്തിയും’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

”വായു നിറച്ച പന്ത് ഒരു വലക്കുമുകളിൽകൂടി വലയുടെ ഇരുവശത്തുമായി നിൽക്കുന്ന രണ്ട് സംഘങ്ങൾ തമ്മിൽ തട്ടിക്കളിക്കുന്ന കേവല കളി മാത്രമല്ല വോളിബോള്‍. നമ്മുടെ ഗ്രാമീണ ജീവിത സംസ്കാരത്തില്‍ യുവാക്കളെ സൗഹൃദത്തിന്‍റെ വലക്കണ്ണികള്‍ക്കകത്താക്കാന്‍ സഹായിച്ചത് വോളിബോളാണെ”ന്ന് മന്ത്രി പറഞ്ഞു.

പൂവച്ചൽ വിശ്വജ്യോതി വോളിബോൾ ക്ലബ്ബിന്‍റെ സജീവ പ്രവർത്തകനും സിപിഎം മുളമൂട് ബ്രാഞ്ച് അംഗവുമായ എം.എസ്.അനിൽ കുമാർ എഴുതിയ ഈ പുസ്തകം വോളിബോളിനെക്കുറിച്ച് ഇന്ന് കേരളത്തില്‍ ലഭ്യമായവയില്‍ വച്ച് ആധികാരികമായ രചനയാണ്. നഗരങ്ങളെയും നാട്ടിൻപുറങ്ങളെയും ആവേശക്കൊടുമുടിയിൽ എത്തിച്ച വോളിബോളിൻറ പിറവിയും വികാസവും വിശ്വകായിക ഭൂപടത്തിലേക്കുള്ള വ്യാപനവും അടയാളപ്പെടുത്തുന്ന പുസ്തകമാണ് ‘വോളിബോൾ: പ്രചാരവും പ്രസക്തിയും’.

ചിന്ത പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങില്‍ മന്ത്രി ഇ.പി ജയരാജനില്‍ നിന്ന്  അർജ്ജുന അവാർഡ് ജേതാവ് ടോം ജോസഫ് ഗ്രന്ഥം ഏറ്റുവാങ്ങി. ചടങ്ങില്‍ ഐ.ബി.സതീഷ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡൻറ് കെ.രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി വോളിബോള്‍ രംഗത്തുള്ള എഴുത്തുകാരനാണ് എം.എസ് അനില്‍കുമാര്‍.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close