LatestNationalNewsNews in Brief

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം; വധശിക്ഷ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

By web desk

കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്ത പോക്‌സോ നിയമത്തിന് ക്യാബിനറ്റ് അംഗീകാരം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെയും കര്‍ശന നിയമ നടപടിയുണ്ടാകും.

പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ ഈ നിയമം പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2012ലാണ് പോക്സോ നിയമമുണ്ടാക്കിയത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനായാണ് പോക്സോ നിയമം കൊണ്ടുവന്നത്

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close