LatestNationalNewsNews in Brief

പെട്രോൾ, ഡീസൽ വിലവര്‍ധന പിൻവലിക്കില്ല; കേന്ദ്ര സര്‍ക്കാര്‍

By web desk

പെട്രോൾ, ഡീസൽ വില വര്‍ധന പിൻവലിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിൽ ഇതേക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ മൗനം പാലിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബജറ്റ് ചര്‍ച്ചയിൽ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെതിരെ മുഖ്യ വിഷയമാക്കിയതും ഇതുതന്നെയായിരുന്നു.

എന്നാൽ ചര്‍ച്ചക്കുള്ള മറുപടിയിൽ ഇതേകുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ ഒന്നും മിണ്ടിയില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം. ധനമന്ത്രിയുടെ മറുപടി തള്ളി യുപിഎ അംഗങ്ങളും പിന്നാലെ തൃണമൂൽ ഉൾപ്പടെയുള്ള പ്രതിപക്ഷ പാര്‍ടികളും സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close