LatestNationalNewsNews in BriefWorld

ചന്ദ്രയാൻ 2; അവസാന ഘട്ട ഭ്രമണപഥ വികസനവും വിജയകരമായി പൂർത്തിയായിപൂർത്തിയായി

By web desk

ന്ദ്രയാൻ രണ്ട് പേടകത്തിന്റെ അഞ്ചാം ഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂർത്തിയായി. 1041 സെക്കൻഡ് (17 മിനുട്ട് 35 സെക്കൻഡ് ) നേരത്തേക്ക് പേടകത്തിലെ പ്രപൾഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 142975 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐഎസ്ആർഒ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് 3:04 ഓടെയാണ് ഭ്രമണപഥ വികസനം പൂർത്തിയായത്. ചന്ദ്രയാൻ രണ്ട് ഉപഗ്രഹത്തിന്റെ അവസാന ഭൂകേന്ദ്രീകൃത ഭ്രമണപഥ വികസനമാണ് ഇന്ന് പൂർത്തിയായത്. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ രണ്ട്, ജൂലൈ 22ന് ഉച്ചയ്ക്ക് 2.43ഓടെയാണ് വിക്ഷേപിച്ചത്. നേരത്തെ ജൂലൈ പതിനാലിന് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുമൂലം ഇത് മാറ്റിവെക്കുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേക്ഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം. ഘട്ടംഘട്ടമായി ഭ്രമണപഥം ഉയർത്തി വൈകാതെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു മാറും. ഒടുവിൽ സെപ്റ്റംബറില്‍ ചന്ദ്രനിലിറങ്ങും.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close