KeralaLatestNewsNews in Brief

നവകേരളം; അന്താരാഷ്ട്ര വികസന കോണ്‍ക്ലേവ് ജൂലൈ 15-ന് നടത്തും: മുഖ്യമന്ത്രി

By web desk

പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ അന്താരാഷ്ട്ര വികസന സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ സമയബന്ധിതമായി പുരോഗമിക്കുകയാണ്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി ലോകബാങ്ക് വാഗ്ദാനം ചെയ്ത 1720 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുമെന്നും 1400 കോടി രൂപയുടെ സഹായം ജര്‍മ്മന്‍ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംഗമം ഡെവലപ്പ്‌മെന്റ് പാര്‍ട്ട്‌നേഴ്‌സ് കോണ്‍ക്ലേവ് എന്ന പേരിലായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കൂടുതല്‍ ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് ജൂലൈ 15-ന് കോണ്‍ക്ലേവ് നടത്തും. ഇതിന്റെ മുന്നൊരുക്കമെന്ന നിലക്ക് ലോകബാങ്ക് ഇന്ത്യന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ സംഘം ചര്‍ച്ച നടത്തി. കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ വികസന സംഗമത്തില്‍ അവതരിപ്പിച്ച് അതിനാവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ നേടിയെടുക്കാനാണ് പരിപാടിയില്‍ ലക്ഷ്യമിടുന്നത്.

വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ബാങ്ക്, കെ.ഫ്.ഡബ്‌ള്യൂ, ജെയ്ക്ക, ഫ്രെഞ്ച് ഡവലപ്പ്‌മെന്റ് ഏജന്‍സി, ജര്‍മന്‍ ഡവലപ്‌മെന്റ് ഏജന്‍സി, തുടങ്ങിയ ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. യുഎഇയിലെ റെഡ് ക്രസന്‍റ് 20 കോടി ആദ്യഘട്ടസഹായം എന്ന നിലയില്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close