LatestNationalNewsNews in Brief

കോൺഗ്രസ് മുക്ത ഭാരതമല്ല, പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്: സീതാറാം യെച്ചൂരി

By web desk

ർണാടകയിലേയും ഗോവയിലേയും രാഷ്ട്രീയ പ്രതിസന്ധിയിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് മുക്ത ഭാരതമല്ല, പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപി ഏറ്റവും നീചമായ കുതിരക്കച്ചവടമാണ് നടത്തുന്നത്. കർണാടകയിലേയും ഗോവയിലേയും എംഎൽഎമാരുടെ കൂട്ടക്കൂറുമാറ്റത്തിനെതിരെയാണ് യെച്ചൂരിയുടെ വിമർശനം. എന്നാൽ ബിജെയുടെ ഭാഗത്ത് നിന്നും ഇത് പ്രതീക്ഷിച്ചതാണെന്നും യെച്ചൂരി വ്യക്തമാക്കി.

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സർക്കാരുകളെ ഇല്ലാതാക്കാനുള്ള ശ്രമം ശക്തമാക്കുകയാണെന്നും കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടമായുള്ള കൂറുമാറ്റത്തോടെ ഗോവയിലും കർണാടകയിലും കടുത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് നിലനിൽക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close