CricketLatestNationalNewsNews in BriefSports

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ചരിത്രനേട്ടം ആദ്യ ടെസ്റ്റ് പരമ്പര വിജയവുമായി ഇന്ത്യ

By Web Desk

ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഓസ്ട്രേലിയയില്‍ സുപ്രധാന നേട്ടവുമായി ഇന്ത്യ. ഓസ്‌ട്രേലിയയെ 2-1ന് തോല്പിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. അവസാന ദിവസത്തെ കളി മഴ മൂലം തടസ്സപ്പെട്ടതോടെ മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതിക്ക് വിരാട് കോഹ്‌ലി അര്‍ഹനായി.

ഫാസ്റ്റ് ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ ഏറെ നിര്‍ണായകമായത്. മൂന്നു ശതകങ്ങള്‍ നേടിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസിനെ 300 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 322 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് നേടിയ കൂല്‍ദീപ് യാദവും നല്ല പ്രകടനമാണ് കാഴ്ച്ചവച്ചത്. മഴ മൂലം നാലാം ദിവസത്തെ ആദ്യ ഘട്ടം മുഴുവന്‍ നഷ്ടമായിരുന്നു.

അഡ്ലെയ്ഡ് ടെസ്റ്റിലും മെല്‍ബണ്‍ ടെസ്റ്റിലും നേടിയ വിജയത്തോടെയാണ് ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close