News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
CricketLatestNationalNewsNews in BriefSportsWorld

ഓസ്‌ട്രേലിയക്കെതിരെ ചരിത്രവിജയം നേടി ഇന്ത്യ: 137 റൺസിന് ഓസീസിനെ കീഴടക്കി

By Sports Desk

ബോക്സിങ്‌ ഡേ ടെസ്റ്റിൽ 137 റണ്ണിന്‌ ഓസ്‌ട്രേലിയയെ തൂത്തുവാരി ഇന്ത്യ ചരിത്രാവിജയം നേടി. ജയിക്കാൻ വെറും രണ്ട‌്‌ വിക്കറ്റുകൾ മാത്രം വീഴ്ത്തിയാൽ മതിയെന്ന അവസ്ഥയിലാണ് ഇന്ത്യ ഞായറാഴ്‌ച കളത്തിലിറങ്ങിയത്‌. വെറും 4.3 ഓവർ മാത്രം എടുത്തുകൊണ്ട് മെൽബണിൽ ഇന്ത്യ അനായാസ വിജയം നേടി.

ഇന്നലത്തെ സ്‌കോറിനോട്‌ ഓസീസിന് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത് മൂന്ന്‌ റൺസ് മാത്രമായിരുന്നു. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 261 റൺസിന് പുറത്തായി.

ജസ്‌പ്രീത്‌ ബുമ്രയും ഇഷാന്ത്‌ ശർമ്മയും ചേർന്നാണ് ബാക്കിയുള്ള രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി ഇന്ത്യക്ക്‌ ജയമേകിയത്.

ഈ ജയം ഇന്ത്യക്ക് ചരിത്രജയമാണ്. 37 വർഷത്തിന്​ ശേഷമാണ്​ മെൽബണിൽ ഇന്ത്യ ടെസ്​റ്റു വിജയം നേടുന്നത്. ബോക്‌സിങ്‌ ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയ തോൽക്കുന്നതും ഇതാദ്യമാണ്. നാല്​ മൽസരങ്ങളുള്ള പരമ്പരയിൽ ഈ ജയത്തോടെ ഇന്ത്യ 2-1ന്​ മുന്നിലെത്തി.

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close