CricketNewsSportsWorld

ഇന്ന് ഇംഗ്ലണ്ടിനെ തോല്പിച്ചാല്‍ ഓസ്ട്രേലിയ സെമിയില്‍: പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ ഇംഗ്ലണ്ടിന് ജീവന്മരണ പോരാട്ടം

By Web Desk

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ആതിഥേയരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഇന്ന് എതിരിടും. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഓസ്ട്രേലിയയ്ക്ക് സെമി ഫൈനല്‍ ഉറപ്പാക്കാം. ആറു മത്സരങ്ങളിൽ അഞ്ചും ജയിച്ചാണ് ഓസ്ട്രേലിയയുടെ മുന്നേറ്റം.

രണ്ട് ശതകങ്ങളുമായി റൺകൊയ്ത്തില്‍ മുൻപന്തിയിലുള്ള ഡേവിഡ് വാർണർ, അരോൺ ഫിഞ്ച്, സ്റ്റീവൻ സ്മിത്ത് എന്നിവരുടെ ഒന്നാംതരം ഫോമാണ് ഓസിസിന് പ്രതീക്ഷ നൽകുന്നത്. ബൗളിംഗ് നിരയിൽ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ഓസിസിന് ബലമാകും. ആദം സാംപയ്ക്ക് പകരം നഥാൻ ലിയോണിനെ കളത്തിലിറക്കാന്‍ ഓസിസ് തുനിഞ്ഞേക്കും.

ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് ഇംഗ്ലണ്ട്. അതുകൊണ്ട് ഓസ്ട്രേലിയക്കെതിരെ ഇന്ന് ഇംഗ്ലണ്ടിന് ജയിച്ചേ തീരു. പാകിസ്ഥാനോടും ശ്രീലങ്കയോടുമേറ്റ കൊടിയ തോൽവികളാണ് ഇംഗ്ലണ്ടിന്‍റെ സെമി പ്രവേശനത്തിൽ ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്.

ഇന്ത്യയും ന്യൂസിലൻഡുമായാണ് ഇനി ഇംഗ്ലണ്ടിന് ബാക്കിയുള്ള മത്സരങ്ങള്‍.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close