CricketLatestNationalNewsNews in BriefSportsWorld

ന്യൂസിലന്‍ഡിലും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വെന്നിക്കൊടി: ഹാട്രിക് വിജയത്തോടെ ഇന്ത്യ പരമ്പര നേടി

By Sports Desk

സ്ട്രേലിയയ്ക്കു പുറമേ ന്യൂസിലന്‍ഡിലും ഇന്ത്യന്‍ ക്രിക്കറ്റിന് പരമ്പരവിജയത്തിന്‍റെ അശ്വമേധം. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനവും വിജയിച്ച് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0ന് സ്വന്തമാക്കി. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. രോഹിത് ശർമ്മയുടേയും വിരാട് കോലിയുടെയും ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇതോടെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളും ജയിച്ച് സമ്മര്‍ദ്ദമില്ലാതെ ഹാട്രിക് വിജയത്തിനാണ് ഇന്ത്യ കളമൊരുക്കിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് ഇന്ത്യൻ പേസ് ബൗളിംഗിന്‍റെ മുന്നില്‍ കാലിടറി. 49 ഓവറിൽ 243 റൺസിന് ന്യൂസിലന്‍ഡിന്‍റെ എല്ലാവരും പുറത്തായി. 93 റൺസെടുത്ത റോസ് ടെയ്‌ലറാണ് ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ഷമി മൂന്ന് വിക്കറ്റും പാണ്ഡ്യയും ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. രണ്ട് വിക്കറ്റുകൾ നേടി ചാഹൽ പേസ് ബൗളർമാർക്ക് പിന്തുണ നൽകി.

244 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 39 റൺസിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി . 27 പന്തിൽ 28 റൺസെടുത്ത ശിഖർ ധവാനാണ് ആദ്യം പുറത്തായത്. രണ്ടാം വിക്കറ്റിൽ വിരാട് കോലി-രോഹിത് കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിംഗ്സ് അജയ്യമായി പടുത്തുയര്‍ത്തിയതോടെ കളി ന്യൂസിലന്‍ഡിന്‍റെ കൈയ്യില്‍ നിന്ന് വഴുതിമാറി.

62 റൺസെടുത്ത രോഹിത് ശർമ്മയും 60 റൺസെടുത്ത വിരാട് കോലിയും രണ്ട് ഓവറുകൾക്കിടെ പുറത്തായി. പക്ഷേ, അമ്പാട്ടി റായിഡുവും ദിനേഷ് കാർത്തിക്കും അവസരത്തിനൊത്തുയര്‍ന്ന് വിജയം അനായാസേന നേടി. കാർത്തിക്ക് 38 ഉം റായിഡു 40ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് പരമ്പരയില്‍ അവശേഷിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close