CricketNationalNewsNews in BriefSportsWorld

ചര്‍ച്ചകള്‍ക്ക് വിരാമം; ടീം ഇന്ത്യയുടെ ഓറഞ്ച് എവേ കിറ്റ് പുറത്തിറക്കി

By web desk

ടീം ഇന്ത്യയുടെ പുതിയ എവേ കിറ്റ് പുറത്തിറക്കി. ഓറഞ്ച് നിറത്തിലുള്ള ജെഴ്സി അടങ്ങുന്ന കിറ്റ്, ടീമിന്റെ കിറ്റ് നിർമ്മാതാക്കളായ നൈക്കിയാണ് പുറത്തിറക്കിയത്. ഇന്ത്യയുടെ എവേ ജേഴ്സിയെ ചൊല്ലി വലിയ ചര്‍ച്ചകള്‍ കായികപരമായും രാഷ്ട്രീയപരമായും നടന്നിരുന്നു. എന്നാല്‍ എല്ലാ ചര്‍ച്ചകള്‍ക്കും വിരാമമിട്ട്കൊണ്ട് ഇന്ത്യയുടെ എവേ ജേഴ്സി പുറത്ത് വിട്ടിരിക്കുകയാണ് ടീം മാനേജ്മെന്‍റ്.

ജെഴ്സിയുടെ മുൻഭാഗത്ത് കടുംനീല നിറമാണ് നൽകിയിരിക്കുന്നത്. വശങ്ങളും പിൻഭാഗവും പൂർണ്ണമായും ഓറഞ്ച് നിറത്തിലാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ ഈ ജെഴ്സിയിലാകും ഇറങ്ങുക. സാധാരണ ഫുട്ബോളിലാണ് എവേ ജേഴ്സി സംവിധാനം ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഐ.സി.സി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close