CricketKeralaLatestNationalNewsNews in BriefSports

രഞ്ജി ട്രോഫി; റോബിൻ ഉത്തപ്പ ഇനി ഇറങ്ങുന്നത് കേരളത്തിന് വേണ്ടി

By web desk

ഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഈ വരുന്ന സീസണിൽ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ കേരളത്തിന് വേണ്ടി കളിക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായി.

2007 ലെ പ്രഥമ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ കിരീടം ചൂടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഉത്തപ്പ. 2006ലാണ് ഉത്തപ്പയുടെ ആദ്യ ഏകദിന അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇഗ്ലണ്ടിനെതിരെ ഉത്തപ്പ 86 റൺസ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉത്തപ്പയുടെ അച്ഛന്റെ വീട് കർണാടകയിലെ കുടകും അമ്മയുടെ വീട് കോഴിക്കോടുമാണ്. പാതി മലയാളി കൂടിയാണ് ഉത്തപ്പ.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളം സെമിയിൽ കരുത്തരായ വിദർഭയോട് തോറ്റാണ് പുറത്തായത്. ക്വാർട്ടറിൽ ഗുജറാത്തിനെ തകർത്തായിരുന്നു കേരളം സെമിയിൽ പ്രവേശിച്ചത്. രഞ്ജിയിലെ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. പരിശീലകനായി ഡേവിഡ് വാട്മോറും ടീമിൽ തുടരും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close