CricketKeralaLatestNationalNewsNews in BriefSportsWorld

ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

By Web Desk

ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ വിധിച്ച ആജീവനാന്ത വിലക്ക് സുപ്രിം കോടതി നീക്കി.

വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കാത്തത് തികഞ്ഞ അനീതിയാണ് എന്ന ശ്രീശാന്തിന്റെ വാദം പരിഗണിച്ചാണ് കോടതി വിധി. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജിയിൽ വിധി പറഞ്ഞത്.

2013ലെ ഐ.പി.എല്‍ ക്രിക്കറ്റ് വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. എന്നാല്‍ ആരോപണങ്ങൾ തെളിയിക്കാന്‍ ബിസിസിഐയ്ക്ക് കഴിയാത്തതിനാല്‍ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. കുറ്റവിമുക്തനാക്കിയ ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറാവാഞ്ഞതിനെതിരെയാണ് ശ്രീശാന്ത് സുപ്രിം കോടതിയെ സമീപിച്ചത്.

തനിക്ക്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാൻ അവസരമുണ്ടെന്നും പക്ഷേ വിലക്ക് കാരണം കഴിയുന്നില്ലെന്ന് ശ്രീശാന്ത് സുപ്രിം കോടതിയിൽ വാദിച്ചിരുന്നു. രാജസ്ഥാൻ റോയൽസ് രണ്ടു വർഷത്തെ വിലക്ക് മാത്രമാണ് വാതുവെപ്പ് വിവാദത്തെ തുടർന്ന് ഏർപ്പെടുത്തിയതെന്ന കാര്യവും ശ്രീശാന്ത് സൂചിപ്പിച്ചു.

Like
Like Love Haha Wow Sad Angry
1
Show More

Related Articles

Close
Close