CricketLatestNationalNewsNews in BriefSportsWorld

ഒരു താരവും ടീമിനേക്കാള്‍ വലുതല്ലെന്ന് രവി ശാസ്ത്രി; രോഹിത്തുമായി ഒരു പ്രശ്നവുമില്ലെന്ന് കോഹ്ലിയും

By web desk

ന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാര്‍ക്കിടയില്‍ ഭിന്നതകളുണ്ടെന്ന വാദം തെറ്റാണെന്ന് പരിശീലകന്‍ രവി ശാസ്ത്രി. ടീമില്‍ ഒരു പ്രശ്നവുമില്ലെന്നും ഒരു കളിക്കാരനും ടീമിനേക്കാള്‍ വലുതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിലെ അന്തരീക്ഷം കലുഷിതമാണെങ്കില്‍ ഇത്രയധികം വിജയം നേടാന്‍ ടീമിന് എങ്ങനെ സാധിക്കുന്നുവെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പ്രതികരിച്ചു. രോഹിത് ശര്‍മയുമായി അഭിപ്രായഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളും കോലി തള്ളി. രോഹിത്തുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്നും മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കോലി വ്യക്തമാക്കി.

വ്യക്തിപരമായ കാര്യങ്ങള്‍ പൊതുവേദികളിലേക്ക് വലിച്ചിഴക്കുന്നത് ഉചിതമല്ലെന്നും നല്ല കാര്യങ്ങള്‍ക്കു നേരെ കണ്ണടച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും, ഇത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍ പലരുടെയും സ്വാര്‍ത്ഥ താല്‍പര്യങ്ങളുണ്ടെന്നും കോഹ്‌ലി ചൂണ്ടി കാണിച്ചു.

ഒരു മാസം നീളുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ ടീം ഇന്നു പുറപ്പെടും. അതേസമയം പര്യടനത്തില്‍ നിന്ന് വിശ്രമമെടുക്കാന്‍ സെലക്ടര്‍മാര്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നു കോഹ്‌ലി വ്യക്തമാക്കി. ലോകകപ്പിനു ശേഷം ടീമെന്ന നിലയില്‍ കൂട്ടായ്മയും ഒത്തിണക്കവും നിലനിര്‍ത്തേണ്ട നിര്‍ണായക സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇന്‍സ്റ്റാഗ്രാമില്‍ വിരാട് കോഹ്‌ലിയേയും ഭാര്യ അനുഷ്‌ക ശര്‍മയേയും രോഹിത് അണ്‍ഫോളോ ചെയ്തതും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കുന്നവയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close