News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
CricketKeralaLatestNationalNewsNews in BriefSportsWorld

ലോകകപ്പ്; ഇന്ത്യ-ഓസിസ് പോരാട്ടം ഇന്ന്; ആവേശത്തിൽ ക്രിക്കറ്റ് പ്രേമികൾ

By web desk

ലോകകപ്പിന്‍റെ ആവേശം കൊടുമുടിയോളം എത്തിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് മൂന്നിന് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് കീഴടക്കിയതിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

പക്ഷേ, ഇന്ത്യയിൽ ഐപിഎല്ലിന് മുമ്പ് നടന്ന ഏകദിന പരമ്പരയില്‍ കരുത്തുകാട്ടിയ കംഗാരുപ്പടയെ തോല്‍പ്പിക്കണമെങ്കില്‍ ആദ്യ മത്സരത്തില്‍ നിന്ന് ഇന്ത്യ ഏറെ മെച്ചപ്പെടുത്തേണ്ടി വരും.

ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും തന്നെയാണ് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. മധ്യനിരയില്‍ എം എസ് ധോണിയും ചേരുമ്പോള്‍, നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ തന്നെയാവും ഇറങ്ങുക. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ മുഹമ്മദ് ഷമിയുടെ വേഗം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. കുല്‍ദീപിന് പകരം അനുഭവസമ്പത്തുള്ള രവീന്ദ്ര ജഡേജയെ പരിഗണിച്ചേക്കാനും സാധ്യതയുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ അവിശ്വസനീയ വിജയം നേടിയതിന്‍റെ ആത്മവിശ്വാസമാണ് കംഗാരുക്കള്‍ക്ക് ഉള്ളത്. മുന്‍നിര ബാറ്റിംഗ് തകര്‍ന്നെങ്കിലും സ്റ്റീവന്‍ സ്മിത്തും നഥാന്‍ കോട്ടര്‍ നൈലിന്‍റെയും മിന്നുന്ന ഇന്നിംഗ്സ് ഭേദപ്പെട്ട സ്കോര്‍ നേടാന്‍ ഓസീസിന് സാധിച്ചു. അതിനൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ തീപ്പന്തുകളും ചേര്‍ന്നതോടെ കരീബിയന്‍ കരുത്തിനെ ഓസീസ് മറികടന്നു.

അഫ്ഗാനും വിന്‍‍ഡീസും ഓസീസിന് മുന്നില്‍ വീണതോടെ രണ്ട് വിജയങ്ങളാണ് കംഗാരുക്കള്‍ക്ക് ഉള്ളത്. തുല്യശക്തികളുടെ പോരാട്ടമായി വിശേഷിപ്പിക്കാമെങ്കിലും ലോകകപ്പിലെ ചരിത്രം ആരോണ്‍ ഫിഞ്ചിനും കൂട്ടര്‍ക്കും അനുകൂലമാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close