CricketNewsSportsWorld

ലോകകപ്പ്; ഇംഗ്ലണ്ടിന് മികച്ച തുടക്കം; വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത്

By web desk

ലോകകപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 31 ഓവറിൽ 207 റൺസ് എന്ന നിലയിലാണ്.

അതേസമയം, ഇന്ത്യൻ ടീമിൽ വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് ഇടം പിടിച്ചു. ഇംഗ്ലണ്ട് ടീമിൽ ജേസൻ റോയ് തിരിച്ചെത്തി. മൊയിൻ അലിക്ക് പകരം ലയിം പ്ലങ്കറ്റി നെ ഉൾപ്പെടുത്തി. ഓറഞ്ച് ജേഴ്‌സിയിലാണ് ഇന്ത്യ ഇന്ന് കളിക്കളത്തിലിറങ്ങിയത്. ഓറഞ്ച് നിറത്തിലുള്ള ജെഴ്‌സി അടങ്ങുന്ന കിറ്റ് ടീമിന്റെ കിറ്റ് നിര്‍മ്മാതാക്കളായ നൈക്കിയാണ് പുറത്തിറക്കിയത്.

മത്സരിക്കുന്ന രണ്ടു ടീമുകളും ഒരേനിറമുള്ള ജേഴ്സി ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇംഗ്ലണ്ടിന്റെ ജേഴ്സിയുടെ നിറവും ഇന്ത്യയുടെ ജേഴ്‌സിയുടെ നിറവും നീലയായതിനാല്‍ ഇന്ത്യയ്ക്ക് മറ്റൊരു നിറമുള്ള ജേഴ്സി കണ്ടെത്തണം. അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടീം ഇന്ത്യയ്ക്കായി ഓറഞ്ച് ജേഴ്‌സി പുറത്തിറക്കിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close