CricketLatestNewsNews in BriefSportsWorld

ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്; ഇന്ത്യക്ക് 18 റൺസിന്റെ തോൽവി; ധോണിയുടെയും ജഡേജയുടെയും പോരാട്ടം വിഫലം

By web desk

ലോകകപ്പ് സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് അവിശ്വസനീയമായ തകർച്ചയാണ് ആദ്യം മുതലേ ഉണ്ടായത്. എന്നാൽ ധോണിയും ജഡേജയുമായുള്ള കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയ പ്രതീക്ഷ നൽകിയത്. ഏഴാം വിക്കറ്റിൽ ധോണി–ജഡേജ സഖ്യം 116 റൺസ് കൂട്ടിച്ചേർത്തു. ഈ ഒരു പ്രകടനം തന്നെയാണ് ഏകപക്ഷീയമായി വിജയം ഉറപ്പിച്ച ന്യൂസീലൻഡിന് തിരിച്ചടിയായത്. എന്നാൽ 59 പന്തിൽ നാലു വീതം സിക്സും ബൗണ്ടറിയും സഹിതം 77 റൺസെടുത്ത ജഡേജയെ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ കെയ്ൻ വില്യംസൻ ക്യാച്ചെടുത്തു പുറത്താക്കിയതോടെ വീണ്ടും ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. 48- ഓവറിൽ ധോണിയും പുറത്തായതോടെ മത്സരം കൈവിട്ടു. ഇന്ത്യ 49.3 ഓവറിൽ 221 റൺസിന് എല്ലാവരും പുറത്തായി. തോൽവി 18 റൺസിന്.

മുൻനിര ബാറ്റ്സ്മാൻമാർ കൂട്ടത്തോടെ കൂടാരം കയറിയതോടെ തോൽവി ഉറപ്പിച്ച ഇന്ത്യയ്ക്ക്, ഏഴാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മഹേന്ദ്രസിങ് ധോനി – രവീന്ദ്ര ജഡേജ സഖ്യം മോഹം സമ്മാനിച്ചതാണ്. എന്നാൽ, ഓവറുകളിൽ കൂടിക്കൂടി വന്ന ഉയർന്ന റൺറേറ്റിന്റെ സമ്മർദ്ദത്തിൽ ജഡേജ വമ്പനടിക്കു ശ്രമിച്ചു പുറത്തായി. പിന്നാലെ ധോനി റണ്ണൗട്ടായി. ഇരുവരും അർധസെഞ്ചുറി നേടി. ജഡേജ 59 പന്തിൽ നാലു വീതം ബൗണ്ടറിയും സിക്സും 77 റൺസും, ധോണി 72 പന്തിൽ ഒന്നു വീതം സിക്സും ബൗണ്ടറിയും സഹിതം 50 റൺസുമെടുത്തു. ഏഴാം വിക്കറ്റിൽ ചേർന്ന് 116 റൺസ് കൂട്ടിച്ചേർത്തു. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഇന്ത്യ സെമിയിലെത്തിയിട്ടും ഫൈനൽ കാണാതെ മടങ്ങുന്നത്.

 

7 പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ കെ.എല്‍ രാഹുലിനെ മാറ്റ് ഹെന്റിയുടെ പന്തില്‍ ടോം ലാഥം ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 25 പന്തുകളില്‍ നിന്ന് 6 റണ്‍സ് മാത്രമെടുത്ത ദിനേഷ് കാര്‍ത്തിക്കിനെ മാറ്റ് ഹെന്റിയുടെ പന്തില്‍ ജിമ്മി നീഷം ക്യാച്ചെടുത്ത് പുറത്താക്കി.

4 പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രം നേടി നില്‍ക്കെയാണ് രോഹിത് ശര്‍മ്മ പുറത്തായത്. മാറ്റ് ഹെന്‍റിയുടെ പന്തില്‍ ടോം ലാഥത്തിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. 6 പന്തുകളില്‍ നിന്ന് 1 റണ്‍സ് മാത്രം നേടിയ കോലിയെ ട്രെന്‍ഡ് ബൗള്‍ട് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമ (1), കെ.എൽ. രാഹുൽ (1), ക്യാപ്റ്റൻ വിരാട് കോലി (1), ദിനേഷ് കാർത്തിക് (6), ഋഷഭ് പന്ത് (32), ഹാർദിക് പാണ്ഡ്യ (32) എന്നിവരാണ് പുറത്തായത്.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close