CricketLatestNewsNews in BriefSports

അനായാസം കടന്ന് ഇംഗ്ലണ്ട്; ലോകകപ്പിന് ഇനി പുതിയ അവകാശികള്‍; ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് ഫൈനൽ ഞായറാഴ്ച

By web desk

ളരെ അനായാസം ലോകകപ്പ് ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. ഇതോടെ ലോഡ്‌സില്‍ ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് ഫൈനലിന് കളമൊരുങ്ങി. രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അനായാസം കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഒരു ഘട്ടത്തില്‍ പോലും ആതിഥേയര്‍ പതറിയില്ല. ആധികാരികമായി എട്ടു വിക്കറ്റിന്റെ വിജയം. 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 107 പന്ത് ശേഷിക്കെ വിജയതീരത്തെത്തി. 1992-ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്. മികച്ച തുടക്കമാണ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ നല്‍കിയത്.

ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും 124 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 43 പന്തില്‍ 34 റണ്‍സെടുത്ത ജോണി ബെയ്‌സ്‌റ്റോയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. നേരത്തെ  ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 49 ഓവറില്‍ 223 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആദില്‍ റാഷിദും ക്രിസ് വോക്സും ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. 85 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ടോപ്പ് സ്‌കോറര്‍. ഓസ്ട്രേലിയയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 10 റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും പുറത്തായി. നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പും ക്രീസ് വിട്ടു. ഫിഞ്ച് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

ഞായറാഴ്ച ലോഡ്സിൽ നടക്കുന്ന ഫൈനലിൽ, ഇന്ത്യയെ തോൽപ്പിച്ചെത്തുന്ന ന്യൂസീലൻഡാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇംഗ്ലണ്ട് – ന്യൂസീലൻഡ് ഫൈനലിനു കളമൊരുങ്ങിയതോടെ, ഇക്കുറി ലോകകിരീടത്തിന് പുതിയ അവകാശികളെത്തുമെന്നും ഉറപ്പായി. ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലൻഡും. ഇംഗ്ലണ്ടിനിത് നാലാം ലോകകപ്പ് ഫൈനലാണ്. ന്യൂസീലൻഡിന് തുടർച്ചയായ രണ്ടാം ഫൈനലും.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close