LatestNationalNewsNews in Brief

ബിജാപൂരിൽ മാവോയിസ്റ്റ് ആക്രമണം ; മലയാളി ജവാന് വീരമൃത്യു

By web desk

ബിജാപൂരില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. വീരമൃത്യു വരിച്ച മൂന്ന് ജവാന്മാരില്‍ ഒരാള്‍ മലയാളിയാണ്. ഇടുക്കി മുക്കിടിയില്‍ സ്വദേശി ഒ.പി.സജുവാണ് വീരമൃത്യു വരിച്ചത്. സിആർപിഎഫിൽ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സജു. കർണാടക സ്വദേശി മഹാദേവ, ഉത്തർപ്രദേശ് സ്വദേശി മദൻപാൽ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു ജവാന്മാർ. ഏറ്റമുട്ടലിനിടെ വെടിയേറ്റ പ്രദേശവാസിയായ ഒരു പെണ്‍കുട്ടിയും മരിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സിആര്‍പിഎഫിന്‍റെ 199ാം ബറ്റാലിയനും പൊലീസും ചേര്‍ന്ന സംഘവും നക്സലുകളുമായി ചത്തീസ്ഗഢിലെ ബിജാപൂരിൽ ഏറ്റമുട്ടലുണ്ടായത്. ബിജാപൂരിലെ കേശുകുത്തൽ ഗ്രാമത്തിൽ തെരച്ചിലിനായി എത്തിയ സിആ‌ർപിഎഫ് സംഘത്തിന് നേരെ നക്സലുകൾ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ അതുവഴി കടന്നു പോകുകയായിരുന്നു രണ്ട് പെൺകുട്ടികൾക്കും വെടിയേറ്റിരുന്നു. ഇതിൽ ഒരാളാണ് മരിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close