KeralaLatestNewsNews in Brief

ആശ്വാസമായി; ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു

By web desk

ടുക്കി ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി മഴയുടെ ലഭ്യതയിൽ വൻ കുറവാണ് ഉണ്ടായത്. ഒറ്റപ്പെട്ട മഴ മാത്രമാണ് ജില്ലയിൽ പെയ്യുന്നതും. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയും കാറ്റും ഉണ്ടാകുമെന്നു കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മൂന്നാർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ മാത്രമാണ് രണ്ടു ദിവസമായി പെയ്തത്. അതേസമയം കുമളിയിൽ ഉരുൾപ്പൊട്ടലുണ്ടായി. ആളപായമില്ല. മൂന്നാറിൽ കാണാതായ 23 വിദ്യാർത്ഥികളെ കണ്ടെത്തി.

പോലീസും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥികളെ കണ്ടെത്താനായത് ആശ്വാസമായി. ജില്ലയിൽ മഴ താരതമ്യേനെ കുറഞ്ഞെങ്കിലും മുല്ലപ്പെരിയാർ ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറിൽ രണ്ടു ദിവസം കൊണ്ട് 11 അടി വെള്ളമാണ് ഉയർന്നത്. ഇടുക്കിയിൽ ജലനിരപ്പ് 6 അടി ഉയർന്നു. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നെങ്കിലും ആശങ്ക വേണ്ടന്ന് ജില്ല ഭരണകൂടം അറിയിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close