KeralaNewsNews in Brief

പ്രതിഷേധം ഫലം കണ്ടു; എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനായി വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തും

By web desk

മരസമിതി ക്യാമ്പ് തടയുമെന്ന പ്രഖ്യാപനത്തെ തുടർന്ന് എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനായി വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. കാസര്‍കോട്ട് ഇന്ന് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ അവസരമില്ലാത്തവർക്ക് വേണ്ടിയാണ് പുതിയ ക്യാമ്പ് നടത്തുക. എല്ലാവര്‍ക്കും ക്യാമ്പിൽ പങ്കെടുക്കാൻ അവസരം കിട്ടിയില്ലെങ്കിൽ ക്യാമ്പ് തടയുമെന്ന് സമരസമിതി വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു സര്‍ക്കാരിന്‍റെ ഈ തീരുമാനം.

കോഴിക്കോട് കണ്ണൂർ മെഡിക്കൽ കോളേജുകളിൽ നിന്നായി 16 വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. 2017 ലെ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിട്ടും അവസരം കിട്ടാത്ത 275 പേർക്ക് മാത്രമാണ് ഇന്നത്തെ ക്യാമ്പിൽ പ്രവേശനം ഉണ്ടായിരുന്നത്. എന്നാൽ ക്യാമ്പിനെത്തുന്ന മറ്റുള്ളവരേയും പരിശോധിക്കണമെന്നാവശ്യമുയർന്നതോടെ തർക്കമായി. പിന്നീട് ഇവർക്കും പ്രവേശനം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. പ്രത്യേക മെഡിക്കൽ ക്യാമ്പ് തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ജില്ലാ കളക്ടറെ വിളിച്ചാണ് തീരുമാനം അറിയിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close