CrimeKeralaLatestNewsNews in Brief

അയ്യപ്പസ്വാമിയെ അവഹേളിച്ച് തെറിവാക്കുകളുമായി സംവിധായകന്‍ പ്രിയനന്ദനന്റെ ഫെയ്‌സ്ബുക് പോസ്റ്റ്: വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു

By Web Desk

ബരിമല അയ്യപ്പസ്വാമിയെ അശ്ലിലപദങ്ങളും തെറിവാക്കുകളുമുപയോഗിച്ച് പരിഹസിച്ചുകൊണ്ട് ഫെയ്‌സ്ബുക് പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനന്‍ വിവാദത്തില്‍. കേട്ടാലറയ്ക്കുന്ന പദപ്രയോഗങ്ങള്‍ നിറഞ്ഞതാണ് പോസ്റ്റ്. അയ്യപ്പസ്വാമിയുടെ ജനനം സംബന്ധിച്ച ഐതിഹ്യത്തെ സ്വവര്‍ഗ്ഗ ലൈംഗികതയോട് ചേര്‍ത്ത് അതുമായി ബന്ധപ്പെട്ട ശരീരാവയവങ്ങളുമായി താരതമ്യപ്പെടുത്തിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിതാവിന് പിറക്കാത്തവന്‍ എന്നതിന്റെ ഗ്രാമ്യപദപ്രയോഗത്തിന് പകരം മാതാവിന് പിറക്കാത്തവന്‍ എന്നതിന്റെ ഗ്രാമ്യപദമുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് പോസ്റ്റ്. സംഭവം വ്യാപകമായ എതിര്‍പ്പുകള്‍ക്ക് ഇടയാക്കുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണോ എന്നറിയില്ല ഇപ്പോള്‍ പോസ്റ്റ് പ്രിയനന്ദന്‍ പിന്‍വലിച്ചിട്ടുണ്ട്. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ടിവി സംസ്‌കാരയുടെ പക്കല്‍ ഉണ്ടെങ്കിലും ആ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത് പോലും വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്നതിനാല്‍ ഇവിടെ അത് ഉപയോഗിക്കുന്നില്ല.

പ്രമുഖ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനും നെയ്ത്തുകാരന്‍ എന്ന ആദ്യ സിനിമയിലൂടെ ദേശീയ അവാര്‍ഡും നേടിയ സംവിധായകനുമാണ് പ്രിയനന്ദനന്‍.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close