FootballLatestNationalNewsNews in BriefSportsWorld

ഇന്ത്യന്‍ ടീമിന് തിരിച്ചടി; ഫിഫ റാങ്കിങില്‍ ഇന്ത്യ വീണ്ടും താഴേക്ക്

By web desk

ന്ത്യന്‍ ഫുട്ബോൾ ടീമിന് വീണ്ടും തിരിച്ചടി. ഫിഫ ഇന്ന് പുറത്തിറക്കിയ പുതിയ റാങ്കിങ് പട്ടികയില്‍ 104 ാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ ഇക്കഴിഞ്ഞ ജൂണില്‍ 101 ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ജൂലൈയില്‍ രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 103 ലേക്ക് ഇറങ്ങി. ഇപ്പോഴിതാ ഒരു സ്ഥാനം കൂടി നഷ്ടപ്പെട്ട് 104 ലേക്ക്  എത്തി.

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ, കരുത്തരും ഏഷ്യൻ കപ്പ് ജേതാക്കളുമായ ഖത്തറിനെതിരെ സ്വപ്നതുല്യമായ സമനില നേടിയെങ്കിലും അത് റാങ്കിങില്‍ ഇന്ത്യക്ക് ഗുണമായില്ല. ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ ഉജ്വല സേവുകളാണ് ഇന്ത്യയ്ക്കു സമനില നേടിക്കൊടുത്തത്.

പുതിയ റാങ്കിങില്‍ ബെല്‍ജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തും പോര്‍ച്ചുഗല്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്. ഉറുഗ്വേ, സ്‍പെയിന്‍, ക്രോയേഷ്യ, കൊളംബിയ, അര്‍ജന്റീന എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള മറ്റു ടീമുകള്‍.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close