KeralaLatestNationalNewsNews in Brief

ഡല്‍ഹിയില്‍ ഹോട്ടലിന് തീപിടിച്ച് മലയാളിയടക്കം 17 മരണം; മരിച്ചത് ചേരാനല്ലൂര്‍ സ്വദേശി ജയശ്രീ

By Web Desk

ൽഹിയില്‍ ഹോട്ടലിലുണ്ടായ തീ പിടുത്തത്തിൽ മലയാളിയടക്കം 17 പേർ മരിച്ചു. പുലർച്ചെ നാലരയോടെയാണ്‌ ദുരന്തം. കരോൾബാഗിലെ അർപിത് പാലസ്‌ എന്ന ഹോട്ടലിൽ തീ പിടുത്തമുണ്ടായത്‌. എറണാകുളം ചേരാനല്ലൂര്‍ സ്വദേശി ജയശ്രീ(48)യാണ് അപകടത്തിൽ മരിച്ച മലയാളി.

ഹോട്ടലിലെ താമസക്കാരിൽ കൂടുതൽ മലയാളികൾ ഉള്ളതായി സംശയമുണ്ട്. എറണാകുളം.ചേരാനെല്ലുരിൽനിന്നുള്ള രണ്ടുപേരെ കാണാതായെന്ന് റിപ്പോര്‍ട്ടുണ്ട്..നളിനിയമ്മ, വിദ്യാസാഗർ എന്നിവരെയാണ്‌ തെരയുന്നത്‌ ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 13 അംഗ മലയാളി സംഘമാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്.. ഇവരില്‍10 പേർ സുരക്ഷിതരാണ്‌. ആകെ 35 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

30 അഗ്നി രക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close