LatestNationalNewsNews in Brief

കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

By web desk

രുണാചൽ പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിന്റെ വ്യോമപാതയിൽ നിന്ന് 15-20 കിലോമീറ്റർ വടക്ക് മാറി അരുണാചലിലെ ലിപ്പോ പ്രദേശത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത് .

ഏഴ് വ്യോമസേനാംഗങ്ങളും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജൂണ്‍ 3 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനത്തിൽ നിന്നുള്ള സന്ദേശം നിലച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അരുണാചലിലെ വനമേഖലയിൽ തകർന്നു വീണതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം.

മിഗ് 17, സി 130, സുഖോയ് 30 വിമാനങ്ങളും കരസേന ഹെലികോപ്റ്ററുകളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നേരത്തെ വിമാനം വീണത് പായും ഗ്രാമത്തിനരികിലാണെന്ന റിപ്പോർട്ടുകളെ വ്യോമസേന നിഷേധിച്ചിരുന്നു. മലയാളിയായ ഫ്ലൈറ്റ് എൻജിനയർ അനൂപ് കുമാർ തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close