BusinessNationalNewsNews in BriefWorld

ലാഭം നേടാന്‍ പ്രയാസം: ഫ്ലിപ് കാര്‍ട്ടില്‍ നിന്ന് വാള്‍മാര്‍ട്ട് പിന്‍വാങ്ങുന്നു

ന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ലിപ് കാര്‍ട്ടില്‍ നിന്നും അമേരിക്കന്‍ വ്യാവസായിക കുത്തക കമ്പനികളായ വാള്‍മാര്‍ട്ട് പിന്‍വലിയുന്നു. ഇന്ത്യയിലെപുതുക്കിയ ഇ-കോമേഴ്‌സ് നയം നടപ്പായാല്‍ ലാഭമുണ്ടാക്കുന്നത് പ്രയാസമാകുമെന്നതിനാലാണ് വാള്‍മാര്‍ട്ട് പിന്‍വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതുക്കിയ ഇ-കോമേഴ്‌സ് നിയമപ്രകാരം 25 ശതമാനത്തോളം ഉത്പന്നങ്ങള്‍ ഫ്ളിപ് കാര്‍ട്ടില്‍ നിന്നും പിന്‍വലിക്കേണ്ടി വരും. ഇത് ഫ്ളിപ്കാര്‍ട്ടിന് വരുമാനത്തില്‍ 50 ശതമാനമെങ്കിലും കുറവുണ്ടാക്കും.
ഈ അവസ്ഥയില്‍ വാള്‍മാര്‍ട്ടിന് അധിക കാലം ഫ്ളിപ്കാര്‍ട്ടിനുമേല്‍ ആധിപത്യം തുടരാനാകില്ല.

കഴിഞ്ഞ വര്‍ഷമാണ് ഫ്ളിപ്കാര്‍ട്ടിന്റെ 77 ശതമാനനം ഓഹരികള്‍ വാള്‍മാര്‍ട്ട് കൈക്കലാക്കിയത്.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close