KeralaNewsNews in Brief

പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷൻ അനുവദിക്കും: ഭക്ഷ്യവകുപ്പ് മന്ത്രി

By web desk

പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത്‌ ഭക്ഷ്യധാന്യങ്ങൾക്ക്‌ ക്ഷാമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ട്.

വെള്ളം കയറി ഇ പോസ് സംവിധാനം തകരാറിൽ ആയ റേഷൻ കടകൾക്ക് മാന്വല്‍ ആയി റേഷൻ നൽകാമെന്നും മന്ത്രി പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close