News in Brief
എസ്.ഐ മുതല്‍ ഡി.വൈ.എസ്.പി വരെ അടുപ്പം; നൂറിലധികം പോലീസുകാരെ ‘നെറ്റില്‍’ കുടുക്കി യുവതി; തലസ്ഥാനത്തെ ഒരു എസ്.ഐക്കെതിരേ ബലാത്സംഗക്കേസ്ഇനി ഹെല്‍മെറ്റില്ലെങ്കില്‍ പിഴ 1000 മദ്യപിച്ച് വാഹനമോടിച്ചാല്‍ 10000; കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയ ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരംവിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചു;ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ മുംബൈ പോലീസ്ഓസ്ട്രേലിയ സെമിയിൽ; ഈ ലോകകപ്പിൽ സെമിയിൽ കയറിയ ആദ്യ ടീം; ഓസീസിന്റെ വിജയം 64 റൺസിന്യാത്രക്കാരെ മ‍ർദ്ദിച്ച സംഭവം; കല്ലട ബസ്സിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി
GulfLatestNationalNewsWorld

യുഎഇ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി: പുതുവര്‍ഷ നാള്‍ മുതല്‍ പോലീസ് പരിശോധന തുടങ്ങും

By Web Desk

യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഓഗസ്ത് ഒന്ന് മുതലായിരുന്നു പൊതുമാപ്പ് ആരംഭിച്ചത്. മൂന്ന് മാസത്തേക്കാണ് ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചതെങ്കിലും തുടര്‍ന്ന് ഇത് രണ്ട് തവണത്തേക്ക് നീട്ടി നല്‍കുകയായിരുന്നു.

ശരിയായ താമസ രേഖകളില്ലാതെ രാജ്യത്ത് താമസിച്ചിരുന്ന അനധികൃത വിദേശ പൗരന്മാര്‍ക്ക് പിഴയോ ശിക്ഷനടപടികളോ ഇല്ലാതെ രാജ്യം വിടാനും രേഖകള്‍ ശരിയാക്കി യുഎഇയില്‍ തന്നെ തുടരാനും സാഹചര്യമൊരുക്കുന്നതാണ് പൊതുമാപ്പ്. സ്വയം സംരക്ഷിക്കു എന്നതാണ് ഇത്തവണ പൊതുമാപ്പിന്‍റെ സന്ദേശം.

ഭാരതീയരടക്കം ആയിരക്കണക്കിന് ആളുകളാണ് സൗകര്യം വിനിയോഗിച്ചത്. കഴിഞ്ഞ തവണ പൊതുമാപ്പ് കാലാവധിക്ക് ശേഷം യുഎഇ പോലീസ് നടത്തിയ പരിശോധനയില്‍ പന്ത്രാണ്ടിയരത്തിലേറെ പേര്‍ പിടിയിലായിരുന്നു. പിഴയും നാടുകടത്തലുമുള്‍പ്പെടെയുള്ള നടപടികളാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. നിയമലംഘകരെ ജോലിക്കെടുക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 50,000 ദിര്‍ഹം വരെ പിഴയൊടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവസാന മണിക്കൂറുകളിലും പൊതുമാപ്പിന്‍റെ ആനുകൂല്യം നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് താമസ രേഖകള്‍ കൃത്യമായി ഇല്ലാത്തവര്‍.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close