LocalNewsNews in Brief

ട്രാന്‍സ് ജെന്‍ഡറുകളെ പറ്റിച്ച് സാമൂഹ്യനീതി വകുപ്പ്: ഡ്രൈവിംഗ് പഠിപ്പിക്കാതെ വഞ്ചിക്കുന്നുവെന്ന് ആരോപണം

By web desk

സംസ്ഥാനത്തെ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് സാമൂഹ്യനീതി വകുപ്പ് വാഗ്ദാനം ചെയ്ത ഡ്രൈവിംഗ് പരിശീലന പദ്ധതി തട്ടിപ്പാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഐ ഡ്രൈവ് പദ്ധതിയില്‍ ക്ലാസ്സുകളൊന്നും നടക്കുന്നില്ലെന്നും ചിലര്‍ പ്രശസ്തി നേടാന്‍ മാത്രം നടത്തിയ തട്ടിപ്പാണ് ഇതെന്നും ട്രാന്‍സ് ജെന്‍ഡറായ തൃപ്തി ഫെയ്സ്ബുക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ നവംബർ 21 ന് കേരള സംസ്ഥാന സാമൂഹ്യനീതിവകുപ്പ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഡ്രൈവിംഗ് പരീശലനവും, ലൈസൻസും നൽകുന്നതിന്റെ ഭാഗമായി ‘ഐ ഡ്രൈവ്’ പദ്ധതി ആവിഷ്കരിച്ചിരുന്നു. ഓരോ ജില്ലയിലും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ 5 ട്രാൻസ് വ്യക്തികൾക്ക് പരിശീലനം നൽകാനാണ് തീരുമാനമായത്. എറണാകുളം ജില്ലയിലും അഞ്ചു പേർ അപേക്ഷിച്ചിരിന്നു. തൃപ്തി, അമൃത, മെറീന, ഷെറിൻ, രാധിക എന്നിവർക്കാണ് പരിശീലനത്തിനുള്ള അവസരം ലഭിച്ചത്.

കളമശ്ശേരി പോളിടെക്നിക് കോളേജിൽ വച്ച് ആർഭാടമായി ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചെങ്കിലും പിന്നീട് ക്ലാസുകൾ നടന്നില്ല. വലിയ വാർത്തകളും, പരസ്യങ്ങളും വന്നതല്ലാതെ എറണാകുളം ജില്ലയിൽ അപേക്ഷിച്ച ഒരു ട്രാൻസ് വ്യക്തിക്കും പരിശീലനം ലഭിക്കുകയോ, ലൈസെൻസ് എടുക്കാൻ സാധിക്കുകയോ ചെയ്തിട്ടില്ല.

പത്രങ്ങളിൽ വാർത്തകൾ കൊണ്ടുവന്ന് പലരും പ്രശസ്തി ഉണ്ടാക്കിയതല്ലാതെ ട്രാൻസ് വിഭാഗത്തിന് യാതൊരു പ്രയോജനവും ഉണ്ടായില്ല. ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിരന്തരം അന്വേഷിച്ചിട്ടും മറുപടി ഒന്നും തന്നെയില്ല. ജില്ലകൾക്ക് ഈ പദ്ധതിക്കായി തുക അനുവദിച്ചു നൽകിയിട്ടും അതിന്റെ പ്രയോജനം ട്രാൻസ് സമൂഹത്തിന് ലഭിക്കുന്നില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രതികരണം ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ ഒരു പോസ്റ്റ്‌ എഴുതേണ്ടി വന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close