CricketNationalNewsNews in BriefSportsWorld

അമ്പാട്ടി റായിഡുവിന് ഐസിസിയുടെ ബൗളിംഗ് വിലക്ക്: ബൗളിംഗ് ആക്ഷന്‍ സംശയകരം; ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം ബൗള്‍ ചെയ്യാം

By Sports Desk

ന്ത്യയുടെ ക്രിക്കറ്റ് താരം അമ്പാട്ടി തിലക് റായിഡുവിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ബൗൾ ചെയ്യുന്നതിൽ നിന്ന് ഐസിസി വിലക്കേര്‍പ്പെടുത്തി. സംശയകരമായ ബൗളിംഗ് ആക്ഷന്‍റെ പേരിലാണ് വിലക്ക്. സിഡ്നിയിൽ ഓസ്ട്രേലിയയുമായി നടന്ന മത്സരത്തിലെ ബൗളിംഗിനെക്കുറിച്ചാണ് സംശയമുയര്‍ന്നിരിക്കുന്നത്. ഇതേത്തുടർന്ന് പതിനാലു ദിവസത്തിനകം നേരിട്ടു ഹാജരാകണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചതിനെത്തുടര്‍ന്നാണ് നടപടി.

സിഡ്നിയില്‍ നടന്ന മത്സരത്തില്‍ മുഹമ്മദ് ഷമിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായപ്പോഴാണ് ക്യാപ്ടൻ വിരാട് കോലി അമ്പാട്ടി റായിഡുവിനെ ബൗളിംഗ് ഏൽപ്പിച്ചത്. രണ്ട് ഓവറാണ് റായിഡു ബൗൾ ചെയ്തത്. വലങ്കയ്യൻ ഓഫ് ബ്രേക്ക് ബൗളറായ റായിഡുവിന്റെ ബൗളിംഗ് ആക്ഷൻ നിയമ വിരുദ്ധമല്ലെന്ന് തെളിയിക്കുന്നതു വരെ വിലക്ക് തുടരും. എങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ബൗൾ ചെയ്യുന്നതിനു ഐസിസിയുടെ വിലക്ക് തടസ്സമല്ല.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close