CricketLatestNationalNewsSportsWorld

ലോകകപ്പ് സെമി: ന്യൂസിലന്‍റിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി; പുറത്തായത് ഹെന്‍റി നിക്കോളാസ്; സ്കോര്‍ 69- 2

By Sports Desk

ലോക കപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് രണ്ടാംവിക്കറ്റ് നഷ്ടമായി. പതിനെട്ടാം ഓവറില്‍ 1 വിക്കറ്റിന് 69 റണ്‍സെന്ന സ്കോറുമായി നില്‍ക്കെ ഹെന്‍റി നിക്കോളാസിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 51 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടിയാണ് നിക്കോളാസ് പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ നിക്കോളാസ് ബൗള്‍ഡാവുകയായിരുന്നു.

മൂന്നാം ഓവറില്‍ ഓപ്പണര്‍ മാര്‍ടിന്‍ ഗുപ്ടിലിന്‍റെ വിക്കറ്റാണ് ന്യൂസിലന്‍ഡിന് ആദ്യം നഷ്ടമായത്. ജസ്പ്രീത് ബുംറയുടെ പന്തില്‍ വിരാട് കോഹ്ലിക്ക് ക്യാച്ച് നല്‍കിയാണ് ഗുപ്ടില്‍ പുറത്തായത്. 14 പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രം എടുത്തുനില്‍ക്കെയാണ് പുറത്തായത്.

46 പന്തുകളില്‍ നിന്ന് 31 റണ്‍സ് നേടിയ കെയ്ന്‍ വില്യംസും 5 പന്തുകളില്‍ നിന്ന് രണ്ട് റണ്‍സുമായി റോസ് ടെയ്ലറുമാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്. കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചഹലാണ് കളിക്കുന്നത്. സൌത്തിക്ക് പകരം ഫെര്‍ഗൂസനുമായാണ് ന്യൂസിലാന്‍റ് സെമിയില്‍ ഇറങ്ങിയിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close