CricketLatestNationalNewsNews in BriefSportsWorld

മഴ കളി തടസ്സപ്പെടുത്തി: ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് 46.1 ഓവറില്‍ 5ന് 211

By Web Desk

ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍റ് മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 46.1 ഓവറില്‍ 5 വിക്കറ്റിന് 211 റണ്‍സ് എന്ന സ്കോറില്‍ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തി. റണ്ണൊഴുകുന്ന ഡ്രൈ പിച്ചാണെന്ന പ്രതീക്ഷയോടെ ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിനെ കൃത്യതയോടെ പന്തെറിഞ്ഞ് ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

ആദ്യ 10 ഓവറില്‍ വെറും 27 റണ്‍സ് മാത്രമാണ് ന്യൂസിലന്‍ഡിന് നേടാന്‍ കഴിഞ്ഞത്. മൂന്നാമത്തെ ഓവറില്‍. ഒരു റണ്‍സ് നേടുന്നതിനിടെ ഗപ്ടിലിനെ ബുംറ പുറത്താക്കി. ഒപ്പം ഫീല്‍ഡിംഗ് ശക്തമാക്കിക്കൊണ്ട് ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തി. പിന്നീട് ക്രീസിലെത്തിയ നായകന്‍ കെയിന്‍ വില്യംസണ്‍ നേടിയ അര്‍ധ ശതകമാണ് ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത്.

വേഗതമേറിയ ഔട്ട്ഫീല്‍ഡ് ആയതിനാല്‍ ഷോട്ടുകള്‍ ബൗണ്ടറിയിലേക്ക് വേഗത്തില്‍ എത്തുന്നുണ്ടായിരുന്നെങ്കിലും അത് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ന്യൂസിലാന്‍റിനായില്ല. പത്തൊമ്പതാം ഓവറില്‍ ഹെന്റി നിക്കോള്‍സിനെ(28) ജഡേജ ക്ലീന്‍ ബൌള്‍ഡ് ആക്കി. തുടര്‍ന്ന് എത്തിയ റോസ് ടൈലറും വില്യംസണും ചേര്‍ന്ന് ന്യൂസിലാന്‍റിന് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തി. വില്യംസണിനെ(67) ചഹാലും നീഷാമിനെ(12) പാണ്ഡ്യയും പുറത്താക്കിയതോടെ ന്യൂസിലന്‍ഡിന്‍റെ പ്രതിരോധത്തിന് വിള്ളല്‍ വീണു.

സ്കോര്‍ വേഗം കൂട്ടേണ്ട സമയമാണെന്ന് മനസ്സിലാക്കിയ റോസ് ടൈലര്‍ (67*) ചഹാലിന്‍റെ ബോളുകളെ മുതലെടുത്ത് അര്‍ധശതകം കടക്കുകയായിരുന്നു. 46.1 ഓവര്‍ ആയപ്പോഴാണ് മഴയെത്തിയതും കളി മുടങ്ങിയതും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close